• Breaking News

    ‘കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമസഭ നിർത്തിവെയ്ക്കുന്നതിനോട് യോജിപ്പില്ല’; ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണമെന്ന് ചെന്നിത്തല

    Does not agree with the abolition of the legislature in the context of the Corona Chennithala wants Health Minister's media mania removed,www.thekeralatimes.com

    കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമസഭ നിർത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ഭീതി വളർത്തേണ്ട ആവശ്യമില്ല. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം. സാമൂഹിക മാധ്യമം വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

    എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ട ഏക വേദി നിയമസഭയാണ്. ഞങ്ങളിന്നലെ അത് ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതിനെതിരെ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ മോശമായ രീതിയിലാണ് പ്രചരണം നടത്തിയത്. ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുണ്ട്. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, ചിലത് ഒഴിവാക്കി അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ കൊടുത്ത് സോഷ്യല്‍മീഡിയയിലൂടെ ഞങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചത്.

    എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധനകളില്ല. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം ഒരു ദിവസം നാല് പത്രസമ്മേളനം വീതം നടത്തി ഇമേജ് ബില്‍ഡിംഗിനുള്ള പരിപാടിയാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

    Post Bottom Ad