• Breaking News

    കോ​വി​ഡ് 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​ക്ക് സ​ഹാ​യ​ വാ​ഗ്ദാ​നം ചെ​യ്ത് ചൈ​ന

    China defends India against China The Embassy of Sri Lanka embassy in Sri Lanka continues to promote the relationship Th.,www.thekeralatimes.com

    ന്യൂഡല്‍ഹി: കൊ​റോ​ണ വൈ​റ​സി​നെ പ്രതിരോധിക്കാൻ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ വാ​ഗ്​ദാ​നം ചെയ്‌ത്‌ ചൈന. ഡ​ല്‍​ഹി​യി​ലെ ചൈ​നീ​സ് എംബസി വ​ക്താ​വാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സ്താവന പു​റ​ത്തി​റ​ക്കി​യ​ത്.

    പ​ക​ര്‍​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ ചൈ​ന​യു​ടെ പോ​രാ​ട്ട​ത്തെ ഇ​ന്ത്യ​ന്‍ ജ​ന​ത പ​ല​വി​ധ​ത്തി​ല്‍ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. അ​തി​ന് തങ്ങള്‍ അ​ഭി​ന​ന്ദ​ന​വും ന​ന്ദി അ​റി​യി​ക്കു​ന്നുവെന്നും ചൈനീസ് വക്താവ് അറിയിച്ചു. ചൈ​ന​യി​ല്‍ നി​ന്നും ഇ​ന്ത്യ​യ്ക്ക് സം​ഭാ​വ​നക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്.

    ചൈ​ന​യി​ല്‍ 81,000 പേ​ര്‍​ക്കാണ് ഇതുവരെ കൊ​റോ​ണ വൈ​റ​സ് ബാധിച്ചത്. 3,287 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്ന് ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ടിട്ടുണ്ട്. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ ​കേ​ന്ദ്ര​മാ​യ വു​ഹാ​നിലേക്ക് മാ​സ്‌​കു​ക​ള്‍, കൈയുറകള്‍ തുടങ്ങി മ​റ്റ് അ​ടി​യ​ന്തര മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 15 ട​ണ്‍ വൈ​ദ്യ​സ​ഹാ​യ​മാ​ണ് ഇ​ന്ത്യ നല്‍കിയിരുന്നത്.

    Post Bottom Ad