• Breaking News

    ഗുജറാത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ബി.ജെ.പി നീക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

    Congress says Gujarat does not back down This is the Congress decision during the BJP moves,www.thekeralatimes.com

    അഹമ്മദാബാദ്: അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വെച്ച ഘട്ടത്തിലും രാജ്യസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് ഗുജറാത്ത് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും നിരീക്ഷകരായ ബി.കെ ഹരിപ്രസാദും രജനി പാട്ടീലും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

    സാങ്കേതികമായി തങ്ങള്‍ക്ക് ഒരു വോട്ടേ പുറത്ത് നിന്നും ആവശ്യമുള്ളൂവെന്നും സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാലും പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആദ്യ സീറ്റ് ശക്തി സിങ് ഗോഗിലിനും രണ്ടാം സീറ്റ് ഭാരത് സിങ് സോളങ്കിക്കുമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

    മുന്‍ മുഖ്യമന്ത്രിയായ മാധവ് സിങ് സോളങ്കിയുടെ മകനായ ഭാരത് സിങ് സോളങ്കി അദ്ദേഹത്തിന്റെ വിജയം ഉറപ്പിച്ചെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ മികച്ച പ്രതിച്ഛായയുടെ ബലത്തില്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

    രണ്ട് സീറ്റിലും വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നിരീക്ഷകന്‍ ഹരിപ്രസാദ് പറഞ്ഞു. അതേ സമയം കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ പട്ടേല്‍ പറഞ്ഞു.

    Post Bottom Ad