• Breaking News

    ജ്യോതിരാദിത്യ സിന്ധ്യയുടെ നാമനിര്‍ദേശപത്രിക തള്ളുമോ?; കോണ്‍ഗ്രസിന്റെ ആരോപണം വരണാധികാരി അംഗീകരിക്കുമോ?

    Jyotiraditya Scindia's nomination papers rejected Will Congressman accept the allegation of Congress?,www.thekeralatimes.com

    ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി രാജ്യസഭ സ്ഥാനാര്‍ത്ഥികളായ ജ്യോതിരാദിത്യ സിന്ധ്യയുടേയും സുമെര്‍ സിങ് സോളങ്കിയുടെയും നാമനിര്‍ദേശ പത്രികകള്‍ വിവാദത്തില്‍. കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതോടെയാണ് ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നത്തിലായിരിക്കുന്നത്.

    തിങ്കളാഴ്ച വരണാധികാരിക്ക് മുമ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ സമര്‍പ്പിച്ച പത്രികയില്‍ മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ സംഘം എടുത്ത കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്. കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയായ ദിഗ്‌വിജയ് സിങ് ആണ് സിന്ധ്യക്കെതിരെ പരാതി നല്‍കിയത്.

    മറ്റൊരു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുമെര്‍ സിങ് സോളങ്കിയുടെ പത്രികക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഫൂല്‍ സിങ് ഭരൈയ്യയാണ് പരാതി നല്‍കിയത്. സുമെര്‍ സിങ് സോളങ്കി പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നും പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ചതെന്നുമാണ് പരാതി. സുമെര്‍ സിങ് സോളങ്കി ബര്‍വാനി ഗണ്‍മെന്റ് കോളേജിലെ പ്രൊഫസറായിരുന്നു.

    ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വരണാധികാരി പരിശോധിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ദിഗ്‌വിജയ് സിങ്, ഭരൈയ്യ, ബി.ജെ.പി സ്ഥാനാര്‍ത്ഥി രഞ്ജന ഭാഗെല്‍ എന്നിവരുടെ പത്രികകള്‍ വരണാധികാരി അംഗീകരിച്ചിരുന്നു.

    Post Bottom Ad