• Breaking News

    മതേതരത്വമെന്നു പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാം നല്‍കലാണോ, സഹായധന പദ്ധതി വേണ്ടവര്‍ പാകിസ്താനിലേക്ക് പോകണം; വിവാദ പ്രസ്താവനയുമായി ബിജെപി എം.എല്‍.എ

    Should secularism mean giving to the minorities; BJP MLA MLAs with controversial statement,www.thekeralatimes.com

    ബംഗളൂരു: മതേതരത്വമെന്നു പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാം നല്‍കലാണോ, സഹായധന പദ്ധതി വേണ്ടവര്‍ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി എം.എല്‍.എ ബസന്‍ ഗൗഢ പാട്ടീല്‍. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ന്യൂനപക്ഷ വനിതകള്‍ക്ക് അനുവദിച്ചിരുന്ന വിവാഹ ധനസഹായം നിര്‍ത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് കൊണ്ടാണ് ബസന്‍ ഗൗഢയുടെ വിവാദപ്രസ്താവന.

    ഹിന്ദുക്കള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും മതേതരത്വമെന്നു പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാം നല്‍കലാണോ എന്നും പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാരാണ് കൊണ്ട് വന്നതെന്നും അദേഹം കുറ്റപ്പെടുത്തി. സഹായധനം നല്‍കുന്നത് ന്യൂനപക്ഷ പ്രീണനമാണെന്നും രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Post Bottom Ad