• Breaking News

    എന്താണ് ‘പാന്‍ഡെമിക്’ അഥവാ മഹാമാരി

    What is the pandemic,www.thekeralatimes.com

    121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊവിഡ് 19 രോഗബാധയെ മഹാമാരി (പാന്‍ഡെമിക്) യായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് എപ്പിഡെമിക്കും പാന്‍ഡെമിക്കും തമ്മിലുള്ള വ്യത്യാസം? എപ്പിഡെമിക് എന്നാല്‍ ഒരു പ്രദേശത്തോ ഒരു രാജ്യത്തോ ഒക്കെ മാത്രം കാണുന്ന പകര്‍ച്ചവ്യാധി ആണ്. പാന്‍ഡെമിക് എന്നാല്‍ ഒരു പുതിയ പകര്‍ച്ചവ്യാധിയുടെ ‘ലോകമെമ്പാടുമുള്ള’ വ്യാപനമാണ്.

    ഒരു രോഗം ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ അനേകം രാജ്യങ്ങളിലോ പകര്‍ന്നു പിടിക്കുന്ന അവസ്ഥയിലാണ് പാന്‍ഡെമിക് ആയി പ്രഖ്യാപിക്കപ്പെടുന്നത്.
    ‘പാന്‍ഡെമിക്’ എന്ന വാക്ക് ഗ്രീക്ക് ‘പാന്‍ഡെമോസ്’ എന്നതില്‍ നിന്നാണ് വന്നത്. ‘ഡെമോസ്’ എന്നാല്‍ ജനങ്ങള്‍ എന്നും, പാന്‍ എന്നാല്‍ എല്ലാം എന്നും ആണ് അര്‍ത്ഥം, അതായത് ‘മുഴുവന്‍ ജനങ്ങളും’ എന്ന്.


    Post Bottom Ad