• Breaking News

    കോവിഡ് 19; കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് കേരളം, പരീക്ഷകള്‍ക്ക് മാറ്റമില്ല

    Covid 19; Kerala, despite the Center's direction, has not changed its exams,www.thekeralatimes.com

    തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കേരളം. സംസ്ഥാനത്ത് സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. യുജിസി ഉത്തരവിറക്കിയെങ്കിലും ഇത് സംസ്ഥാനത്ത് ബാധകമാകില്ല. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റാന്‍ സാധ്യതയില്ലെന്നാണ് സൂചന.

    എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനാണ് യുജിസി നിര്‍ദ്ദേശം നല്‍കിയത്. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്ല്യ നിര്‍ണയവും നിര്‍ത്തിവെയ്ക്കണം. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് യുജിസി ഇന്ന് ഉത്തരവിറക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കുകയും വേണം.

    ഐഎസ്എസ്ഇ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇവയും മാര്‍ച്ച് 31 ന് ശേഷം നടത്താനാണ് തീരുമാനം. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള യുജിസി നിര്‍ദ്ദേശം പാലിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വ്വകലാശാല പരീക്ഷകള്‍ നടക്കും. അതേസമയം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കണമെന്ന് എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    Post Bottom Ad