• Breaking News

    കൊറോണ; കേരളത്തില്‍ 18 ട്രെയിനുകള്‍ കൂടി റദ്ദാക്കി

    Corona; Another 18 trains canceled in Kerala,www.thekeralatimes.com

    കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ഒഴിഞ്ഞതോടെ കേരളത്തില്‍ 18 ട്രെയിനുകള്‍ കൂടി റദ്ദാക്കി. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരാനാണ് തീരുമാനം.

    എറണാകുളം – കായംകുളം മെമു (66315), കായംകുളം – എറണാകുളം മെമു (66316), എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ (56373), തൃശ്ശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ (56663), പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56366), എറണാകുളം- കായംകുളം (കോട്ടയം വഴി) പാസഞ്ചര്‍ (56387 ഋ), ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ (56043), തൃശ്ശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56044), ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ (56365), കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ (56664), തൃശ്ശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ (56374 ), ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56375 ), കൊല്ലം- കന്യാകുമാരി മെമു (66304), കന്യാകുമാരി-കൊല്ലം മെമു (66305), കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (16355), മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (16356 ) എന്നീ ട്രെയിനുകളാണ് മാര്‍ച്ച് 31 വരെ റദ്ദാക്കിയത്.

    നേരത്തെ കേരളത്തിലെ 12 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമേ ചിലത് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) എന്നീ ട്രെയിനുകള്‍ മാര്‍ച്ച് 31 വരെ എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

    കോയമ്പത്തൂര്‍- തൃശ്ശൂര്‍ പാസഞ്ചറിന്റെ (56605) ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയ്ക്കുള്ള സര്‍വീസ് റദ്ദാക്കി. ഈ ട്രെയിന്‍ കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ മാത്രമേ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ രണ്ടുവരെ വരെ സര്‍വീസ് നടത്തുകയുള്ളു. തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (56603) ട്രെയിന്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടുവരെ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ (56365) മാര്‍ച്ച് 20ന് എറണാകുളം ടൗണ്‍- പുനലൂര്‍ റൂട്ടിലാകും സര്‍വീസ് നടത്തുക.

    Post Bottom Ad