• Breaking News

    പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച പത്ത് പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

    In Pathanamthitta, the test results of ten corona suspects were negative,www.thekeralatimes.com

    പത്തനംതിട്ടയില്‍ കോവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാഫലം ലഭിച്ചു. എല്ലാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.

    ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കളക്ടര്‍ പറഞ്ഞു.

    പത്തനംതിട്ടയില്‍ പുതുതായി ആറു പേരെ കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഒരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

    Post Bottom Ad