• Breaking News

    കൊറോണ ഭീതി; ദക്ഷിണ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി, 12 സര്‍വീസുകള്‍ മുടങ്ങും

    Coronal panic; Southern Railway cancels 12 trains,www.thekeralatimes.com

    കൊറോണ ഭീതിയെ തുടര്‍ന്ന് ആളുകള്‍ യാത്രകള്‍ ഒഴിവാക്കിയതോടെ ദക്ഷിണ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് നടപടി.

    കേരളത്തിലേക്കുള്ള രണ്ടെണ്ണമടക്കം 12 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. വേളാങ്കണ്ണി സ്‌പെഷ്യല്‍, തിരുവനന്തപുരം ചെന്നൈ സ്‌പെഷ്യല്‍ എന്നിവയാണ് കേരളത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍.

    ചെന്നൈ- മധുരൈ തുരന്തോ ബൈവീക്കിലി എക്‌സ്പ്രസ് ( മൂന്നു ട്രിപ്പുകള്‍. 23,25,30 തിയതികളിലേത്), മധുര ചെന്നൈ തുരന്തോ ബൈ വീക്കിലി എക്പ്രസ് (24,26,31 തിയതികളില്‍), ചെന്നൈ- തിരുവനന്തപുരം എ.സി.ബൈവീക്കിലി എക്പ്രസ് (20 24 ,27 ,31 തിയതികളിലെ സര്‍വീസുകള്‍, നാലു ട്രിപ്പുകള്‍), തിരുവനന്തപുരം- ചെന്നൈ ബൈ വീക്കിലി (22 ,25,29,01 തിയതികളിലേത്), മാംഗളുരു സെന്‍ട്രല്‍- മഡ്ഗാവ് ഇന്റര്‍സിറ്റി (19 മുതല്‍ 31 വരെ), ചെന്നൈ- സെക്കന്തരബാദ് ബൈ വീക്കിലി സ്‌പെഷ്യല്‍ (20, 22, തിയതികളിലെ രണ്ടു സര്‍വീസുകള്‍ വീതം), സെക്കന്തരബാദ്- ചെന്നൈ ബൈ വീക്കിലി സ്‌പെഷ്യല്‍ (21, 23), എറണാകുളം- വേളാങ്കണ്ണി സ്‌പെഷ്യല്‍ (21.3.20 തിയതിയിലേത്), വേളാങ്കണ്ണി- എറണാകുളം സ്‌പെഷ്യല്‍ ( 22.3.20) എന്നിവ മുടങ്ങും.

    Post Bottom Ad