• Breaking News

    കൊറോണ: ബി.പി.എൽ കുടുംബങ്ങൾക്ക് 5000 രൂപ വീതം നൽകണം; യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചു

    Coronation: BPL families to get Rs. Yechury wrote to the Prime Minister,www.thekeralatimes.com

    കൊറോണ വൈറസ് രാജ്യത്ത് പടരുമ്പോൾ ജനങ്ങൾക്ക് ധനസഹായം നൽക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ജൻധൻ അക്കൗണ്ടുകളിലേക്കും ബി.പി.എൽ കുടുംബങ്ങൾക്കും 5000 രൂപവീതം നൽക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യെച്ചൂരി കത്തയച്ചത്.

    ബിപിഎൽ, എപിഎൽ ഭേദമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസം സൗജന്യറേഷൻ നൽകണം. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ വീട്ടിൽ സൗജന്യറേഷൻ എത്തിക്കണം.

    ജോലിചെയ്യാൻ കഴിയാതായ തൊഴിലാളികൾക്ക്‌ വേതനത്തിന്റെ 80 ശതമാനംവരെ മിക്ക വിദേശസർക്കാരുകളും നൽകുന്നു. ഇന്ത്യയും സമാന നടപടി സ്വീകരിക്കണം. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്‌പാ തിരിച്ചടവിന്‌ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കത്തിൽ പറയുന്നു.

    Post Bottom Ad