• Breaking News

    ഡോക്ടർമാർ കൂട്ടത്തോടെ നിരീക്ഷണത്തിലായതോടെ ശ്രീചിത്രയുടെ പ്രവർത്തനം താളം തെറ്റി; ആർ.സി.സിയിലും നിയന്ത്രണങ്ങൾ

    Sreechitra's performance worsened when doctors were being closely monitored; Restrictions on RCC,www.thekeralatimes.com

    തിരുവനന്തപുരത്ത് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെയും വർക്കലയിലെ ഇറ്റാലിയൻ പൗരന്റെയും സമ്പർക്കവലയത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. ഡോക്ടർമാർ കൂട്ടത്തോടെ നിരീക്ഷണത്തിലായതോടെ ശ്രീചിത്ര ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ആർ.സി.സിയിലും നിയന്ത്രണങ്ങൾ  ഏര്‍പ്പെടുത്തി.

    ശ്രീചിത്രയിലെ ഡോക്ടറുടെയും വർക്കലയിലെത്തിയ ഇറ്റലിക്കാരന്റെയും രോഗബാധ തലസ്ഥാനത്തിന് തലവേദനയാണ്. ഡോക്ടർ സമ്പർക്കം പുലർത്തിയ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഏതാനും രോഗികളെയുമാണ് ഇതിനകം കണ്ടത്തി നിരീക്ഷണത്തിലാക്കിയത്. വിമാനത്തിൽ ഒരു മിച്ച് യാത്ര ചെയ്ത നൂറ്റിയമ്പതിലേറെപ്പേരെ ഇനി തിരിച്ചറിയണം. 12 ദിവസത്തോളം ഡോക്ടർ സഞ്ചരിച്ച ഇടങ്ങളും കണ്ടെത്തണം. ഇത് ശ്രമകരമായതിനാൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കൽ വൈകുകയാണ്. അതേ സമയം 43 ഡോക്ടർമാർ നിരീക്ഷണത്തിനായി അവധിയിൽ പ്രവേശിക്കേണ്ടി വന്നതോടെ ശസ്ത്രക്രീയകളടക്കം മാറ്റേണ്ട അവസഥയി ലാണ് ആശുപത്രി.

    ആർ. സി.സിയിലും സന്ദർശക നിയന്ത്രണത്തിനൊപ്പം ചൊവ്വ , വ്യാഴം ദിവസങ്ങളിലെ കമ്മ്യൂണിറ്റി ഓങ്കോളജി ഒ.പി തൽകാലത്തെക്ക് നിർത്തി. വർക്കലയിലെ അവസ്ഥയെ ഗുരുതരം എന്നാണ് സർക്കാർ തന്നെ വിലയിരുത്തുന്നത്. ഇറ്റാലിയൻ പൗരന്റെ സമ്പർക്ക വലയം പൂർണമായി കണ്ടെത്തുക പ്രയാസമാണ്. അതിനാൽ നിലവിൽ കണ്ടെത്തി സാംപിൾ ശേഖരിച്ച മുപ്പത് പേരുടെ ഫലം എന്താണന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അത് പോസിറ്റീവാണങ്കിൽ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം തുടരും. ഇതിനിടെ 63 പേർ ആശുപത്രിയിലടക്കം 1340 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 218 സാമ്പിളുകളുടെ ഫലത്തിനായി കാത്തിരിക്കുകയാണ്.

    Post Bottom Ad