• Breaking News

    കൊറോണ: ഐസൊലേഷനില്‍ നിന്ന് ചാടിപോയ യുവതിക്കും രോഗം; വിമാനത്തിലും തീവണ്ടിയിലുമായി യാത്ര

    Corona: A young woman who jumped from isolation and got sick; Travel by plane and train,www.thekeralatimes.com

    ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ഹണിമൂണ്‍ കഴിഞ്ഞ് ബെംഗളൂരിലെത്തിയപ്പോഴാണ് യുവാവിന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഐസൊലേഷനിലായ യുവതി രക്ഷിതാക്കളുടെ സഹായത്തോടെ ആഗ്രയിലേക്ക് കടക്കുകയായിരുന്നു.

    രക്ഷിതാക്കളുടൊപ്പം മാര്‍ച്ച് എട്ടിന് ബെംഗളൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലേക്കും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ആഗ്രയിലേക്കും ഇവര്‍ യാത്ര ചെയ്തു. ആഗ്രയിലെ ഇവരുടെ വീട്ടിലെത്തിയ ആരോഗ്യവകുപ്പ് അധികൃതരോട് ഇവര്‍ സഹകരിക്കാനും തയ്യാറായില്ല.

    ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് യുവതി അടക്കം ഒമ്പത് അംഗങ്ങളെയും പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് ആഗ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

    Post Bottom Ad