• Breaking News

    കൊറോണ: മരണസംഖ്യ 10,000 കടന്നു; ഇറ്റലിയില്‍ ഇതുവരെ 3405 മരണങ്ങള്‍, ചൈനയെ പോലും മറികന്നു

    Death toll rises to 10,000 3405 deaths so far in Italy, even surpassing China,www.thekeralatimes.com

    കൊറോണ മഹാമാരിയില്‍ ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആകെ 240000 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 25000 ല്‍ കൂടുതല്‍ കേസുകള്‍.

    മരണ സംഖ്യയുടെ എണ്ണത്തില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയില്‍ ഇതുവരെ 3405 പേരാണ് മരണപ്പെട്ടത്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 427 മരണങ്ങള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 5300 ലധികം കേസുകള്‍ അടക്കം ആകെ കേസുകള്‍ 41000 കവിഞ്ഞു.

    യൂറോപ്പിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നു. സ്‌പെയിനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3300 ലധികം കേസുകളും 197 മരണങ്ങളും. ഇതോടെ സ്‌പെയിനില്‍ ഇതുവരെ ആകെ പതിനെണ്ണായിരത്തോളം കേസുകളും 837 മരണങ്ങളും.

    ജര്‍മ്മനിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2933 കേസുകള്‍, മരണങ്ങള്‍ 16. ഇതുവരെ ആകെ 15320 ഓളം കേസുകളില്‍ നിന്ന് 44 മരണങ്ങള്‍. ഫ്രാന്‍സില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആയിരത്തിഎണ്ണൂറിലധികം കേസുകളും 108 മരണങ്ങളും. ഇതുവരെ ആകെ 11000 ഓളം കേസുകളും 372 മരണങ്ങളും.

    യുകെയില്‍ ഇന്നലെ മാത്രം 643 കേസുകളും 40 മരണങ്ങളും. ഇതുവരെ ആകെ 3200 ലധികം കേസുകളില്‍ നിന്നും 144 മരണങ്ങള്‍. സ്വിറ്റ്‌സര്‍ലണ്ടില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകള്‍, 10 മരണങ്ങള്‍. ഇതുവരെ ആകെ 4200 ലധികം കേസുകളില്‍ നിന്ന് 43 മരണങ്ങള്‍.

    നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളില്‍ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ മാത്രം 4400 ലധികം കേസുകളും 39 മരണങ്ങളും, ഇതുവരെ ആകെ പതിമൂവായിരത്തിചില്വാനം കേസുകളില്‍നിന്ന് 189 മരണങ്ങള്‍.

    ഇറാനില്‍ ഇന്നലെ മാത്രം 1000 ലധികം കേസുകള്‍, 149 മരണങ്ങള്‍. ആകെ കേസുകള്‍ 18400 കടന്നു, മരണം 1284. തെക്കന്‍ കൊറിയയില്‍ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 152 കേസുകള്‍, ഇന്നലെ മരണസംഖ്യ 7. അവിടെ 8565 ഓളം കേസുകളില്‍ നിന്ന് 91 മരണങ്ങള്‍.

    ചൈനയില്‍ നിന്നും പുതിയ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ വളരെ കുറവാണ്. ഹുബൈ-വുഹാന്‍ പ്രവിശ്യയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എണ്‍പതിനായിരത്തിലധികം കേസുകളില്‍ നിന്ന് 3245 മരണങ്ങള്‍. ചൈനയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 70000 കടന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2300 ല്‍ താഴെയായി.

    ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 64. ലക്‌സംബര്‍ഗ്, ചിലി, തുര്‍ക്കി, മലേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വേ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, അയര്‍ലണ്ട്, ബ്രസീല്‍, ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, സ്വീഡന്‍, നോര്‍വേ എന്നിവിടങ്ങളില്‍ ഇന്നലെ മാത്രം നൂറില്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

    Post Bottom Ad