• Breaking News

    ജെന്നിഫർ ഹല്ലർ, കൊറോണ വൈറസിനെതിരെ വാക്സിൻ പരീക്ഷിക്കപ്പെടുന്ന ‘ആദ്യത്തെ വ്യക്തി’

    Jennifer Haller, first person to be vaccinated against coronavirus,www.thekeralatimes.com

    ഈ ആഴ്ച യുഎസ് നഗരമായ സിയാറ്റിലിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ, കൊറോണ വൈറസ് ഇല്ലാത്ത ജെന്നിഫർ ഹല്ലർ, കൊറോണ വൈറസിനെതിരെ വാക്സിൻ കുത്തിവയ്പ്പ് പരീക്ഷിക്കപ്പെടുന്ന ആദ്യത്തെ അറിയപ്പെടുന്ന വ്യക്തിയായി.

    “എല്ലാവരും ഇപ്പോൾ വളരെ നിസ്സഹായ അവസ്ഥയിൽ ആണ്,” ജെന്നിഫർ ഹല്ലർ പറഞ്ഞു.

    “സഹായിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ മനസ്സിലാക്കി, ഞാൻ അതിന്റെ ആവേശത്തിലാണ്.” അവർ പറഞ്ഞു.

    വാക്സിനുകളുടെ സുരക്ഷ പരിശോധിക്കുന്നതിനായി 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് കുത്തിവയ്പ്പുകൾ നൽകിയ 45 വോളന്റിയർമാരിൽ ഒരാളാണ് ജെന്നിഫർ ഹല്ലർ.

    ഏതെങ്കിലും വാക്സിനുകൾക്ക് വൻതോതിലുള്ള ഉൽപാദനത്തിനും വിതരണത്തിനും പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ആവശ്യമായ ധാരാളം പ്രക്രിയകളിൽ ഒന്നാണിത്.

    കൈസർ പെർമനൻറ് വാഷിംഗ്ടൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സിയാറ്റിലിലെ ഗവേഷണ കമ്പനിക്ക് പുറമെ അമേരിക്കയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ്.

    Post Bottom Ad