• Breaking News

    കോവിഡ്; അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും നിരീക്ഷണത്തിൽ

    Covid; Surveillance of a couple and a baby from America,www.thekeralatimes.com

    കണ്ണൂര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരിൽ നിരീക്ഷണത്തിൽ. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവരെ പരിശോധിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഇവർ താമസിച്ചിരുന്ന പൈതൽ മലയിലെ റിസോർട്ടിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്.

    അതേസമയം കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്‌ത വിദേശികളെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സഹയാത്രക്കാർ പരിഭ്രാന്തരായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിലൊരു നടപടി. പ്രാഥമിക പരിശോധനയിൽ ഇവരില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

    Post Bottom Ad