• Breaking News

    രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി; രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍

    The number of Covid 19 confirmed cases in the country rose to 142; ICMR says the disease has reached the second stage,www.thekeralatimes.com

    രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 142 ആയി. മഹാരാഷ്ട്രയിൽ മാത്രം 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ത്യയിൽ കൊവിഡ്  രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി.

    16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയിൽ സന്ദർശനം നടത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവർ നിരീക്ഷണത്തിലാണ്.

    പ്രതിരോധ നടപടികൾ ഊർജ്ജിതമായി തുടരാനാണ് സർക്കാർ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാൽ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് (ICMR)നിര്‍ദ്ദേശിച്ചു. കോവിഡ് പരിശോധനകൾക്കായി കൂടുതൽ ലാബുകൾ സജ്ജീകരിക്കുമെന്നും ഐ സി എം ആർ അറിയിച്ചു. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങൾ ഉള്ളവര്‍ ഉടൻ തന്നെ ചികിത്സക്ക് വിധേയരാകണം.

    മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടിയാണ് ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റസര്‍ലാന്‍റ്, തുര്‍ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു. കോവിഡ് 19 യുമായി ബന്ധപ്പെട്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ‌‌‌

    Post Bottom Ad