• Breaking News

    കോവിഡ് 19; കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നെയ്യാറ്റിൻകര ജില്ലാ അസോസിയേഷൻ മാസ്കുകൾ വിതരണം ചെയ്തു

    Covid 19;  Kerala State Bharat Scouts and Guides Neyyattinkara District Association distributed masks,www.thekeralatimes.com

    നെയ്യാറ്റിൻകര: അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം ഇപ്പോൾ നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്‌നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നെയ്യാറ്റിൻകര ജില്ലാ അസോസിയേഷനും കൈകോർക്കുകയാണ്.

    Covid 19;  Kerala State Bharat Scouts and Guides Neyyattinkara District Association distributed masks,www.thekeralatimes.com

    കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രി, പോലീസ് സ്റ്റേഷൻ, ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നെയ്യാറ്റിൻകര ജില്ലാ അസോസിയേഷൻ മാസ്കുകൾ വിതരണം ചെയ്തു. നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മീഷണർമാരായ എസ്.ജയചന്ദ്രൻ, എസ്. സന്ധ്യ, ജില്ലാ സെക്രട്ടറി സ്റ്റാൻലി ജോൺ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ആർ.രതീഷ് കുമാർ, മറ്റ് സ്കൗട്ട് മാസ്റ്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകൾ വിതരണം ചെയ്തത്.

    Post Bottom Ad