• Breaking News

    കോവിഡ് 19; പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തി വെക്കില്ല

    Covid 19; The session of Parliament will not be stopped,www.thekeralatimes.com

    കോവിഡ് 19 പശ്ചാത്തലത്തിൽ ലോകസഭ, രാജ്യസഭ സമ്മേളനങ്ങൾ നിർത്തി വെക്കില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ്‌ ജോഷി. സഭ നിര്‍ത്തിവെക്കേണ്ട കാര്യമില്ല. അംഗങ്ങൾ സഭയിൽ എത്തുമ്പോൾ മുൻകരുതൽ സ്വീകരിക്കും. സന്ദര്‍ശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 3നാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുക.

    അതിനിടെ, ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 110 ആയി. മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒടുവിലായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. കേരളത്തിലെ രോഗ ബാധിതര്‍ 24 ആണ്.

    Post Bottom Ad