• Breaking News

    കൊറോണ: രാജ്യം രണ്ടാംഘട്ടത്തില്‍; മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ അതീവ ഗുരുതരമെന്ന് ഐ.സി.എം.ആര്‍, വിദേശത്ത് നിന്ന് വന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ഐസൊലേഷനില്‍ കഴിയണം

    Corona: Country in second phase; ICMR is a serious threat to the third stage.,www.thekeralatimes.com

    ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ രണ്ടാംഘട്ടമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് വിലയിരുത്തല്‍. മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    രോഗനിര്‍ണയത്തിനായി 72 ലാബുകള്‍ തുറന്നു. ഈ ആഴ്ച അവസാനത്തോടെ 49 ലാബുകള്‍ കൂടി സജ്ജമാകും . ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു.

    ഓരോ വ്യക്തിയും വലിയ ജാഗ്രതയോടെ മുന്നോട്ട് പോകണം. ചെറിയ രോഗ ലക്ഷണം ഉള്ളവര്‍ പോലും സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ചികിത്സ തേടുകയോ ചെയ്യണം. മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലക്ക് ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

    രോഗം അതിവേഗം നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന അവസ്ഥ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു. വിദേശത്തുനിനന് വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിക്കുന്നത്.

    നിലവില്‍ കൊറോണ ബാധിച്ച് രാജ്യത്ത് മൂന്ന് പേര്‍ മരണപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നതോടെ നിര്‍ണായക ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ സ്ഥിരീകരണം ഉണ്ടായ രാജ്യത്ത് ഏഴ് ആഴ്ചയ്ക്കിപ്പുറം രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാനുള്ള നടപടികളും മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്കുമടക്കം കനത്ത ജാഗ്രതയിലാണ് രാജ്യം.

    Post Bottom Ad