• Breaking News

    കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരനു കോവിഡ് 19 രോഗലക്ഷണങ്ങള്‍

    Covid 19 symptoms for a prisoner who was taken to court,www.thekeralatimes.com

    തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കട്ടപ്പന സബ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരനു കോവിഡ് 19 രോഗലക്ഷണങ്ങള്‍. പനിയും ചുമയും ബാധിച്ചിരിക്കുന്നതിനാല്‍ ഇയാളെ മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇയാള്‍ക്കൊപ്പം പോയ ജയില്‍ ജീവനക്കാരും സഹതടവുകാരും നിരീക്ഷണത്തിലാണ്.

    അഞ്ച് ദിവസം മുന്‍പാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുകാരനെ കട്ടപ്പനയിലേക്കു കൊണ്ടുപോയത്. കെഎസ്ആര്‍ടിസി ബസിലാണ് സംഘം യാത്രചെയ്തത്. തിരികെയെത്തി രണ്ട് ദിവസത്തിനുള്ളില്‍ പനിയും ചുമയും ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

    ജയില്‍ വകുപ്പ് ആസ്ഥാനത്തു നിന്ന് അറിയിപ്പു ലഭിക്കുന്നതു വരെ സംസ്ഥാനത്തെ എല്ലാ ജയിലുകളില്‍ നിന്നും തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതു നിര്‍ത്തിവച്ചിട്ടുണ്ട്. പരോള്‍ അനുവദിക്കുന്ന കാര്യത്തിലും കടുത്ത നിയന്ത്രണമാണുള്ളത്.

    Post Bottom Ad