• Breaking News

    പോഷകാഹാരം, ഒപ്പം ഒരു പത്രവും; ഐസൊലേഷൻ വാർഡുകളിലെ ഭക്ഷണക്രമം, മാതൃകയായി കേരളം

    Nutrition, and a newspaper; Diet and pattern of isolation wards in Kerala,www.thekeralatimes.com

    കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ഒറ്റപ്പെട്ട (ഐസൊലേഷൻ) വാർഡുകളിൽ പാർപ്പിച്ചിരിക്കുന്നവർക്ക് കേരള സർക്കാർ നൽകുന്ന സൗജന്യ ഭക്ഷണ ട്രേകൾ മാതൃകയാകുന്നു.

    ചൊവ്വാഴ്ച, ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന സ്വദേശികളായ രോഗികൾക്ക് ദോശ, വേവിച്ച മുട്ട, ചായ, ഓറഞ്ച് എന്നിവ നൽകി. വിദേശികൾക്ക് ടോസ്റ്റഡ് ബ്രെഡ്, സവാളയില്ലാത്ത ഓംലെറ്റ്, സൂപ്പ്, ഫ്രൂട്ട് ജ്യൂസ് എന്നിവ നൽകി. പ്രഭാത ഭക്ഷണത്തോടൊപ്പം രോഗികൾക്ക് ഒരു പത്രവും നൽകുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
     സ്വദേശികളായ രോഗികളുടെ ചൊവ്വാഴ്ചത്തെ ഭക്ഷണക്രമം:

    രാവിലെ 7.30 (പ്രഭാതഭക്ഷണം): ദോശ, സാമ്പാർ, 2 മുട്ട, 2 ഓറഞ്ച്, ചായ, 1 ലിറ്റർ മിനറൽ വാട്ടർ

    രാവിലെ 10:30: ഫ്രൂട്ട് ജ്യൂസ്

    ഉച്ചയ്ക്ക് 12:00 (ഉച്ചഭക്ഷണം): 2 ചപ്പാത്തി, ചോറ്, ഫിഷ് ഫ്രൈ, തോരൻ, കറി, തൈര്, 1 ലിറ്റർ മിനറൽ വാട്ടർ

    ഉച്ചകഴിഞ്ഞ് 3:30: ചായ, ബിസ്കറ്റ് / വാഴയ്ക്കാപ്പം / വട

    7:00 pm (അത്താഴം): അപ്പം, വെജ് സ്റ്റൂ, 2 വാഴപ്പഴം, 1 ലിറ്റർ മിനറൽ വാട്ടർ

    വിദേശ പൗരന്മാർക്കുള്ള ചൊവ്വാഴ്ചത്തെ ഭക്ഷണ ക്രമം:

    രാവിലെ 7.30 (പ്രഭാതഭക്ഷണം): സൂപ്പ്, പഴങ്ങൾ ( പച്ച വെള്ളരി, ഓറഞ്ച് അല്ലെങ്കിൽ വാഴപ്പഴം), 2 വേവിച്ച മുട്ട

    11:00 am: പൈനാപ്പിൾ ജ്യൂസ്

    ഉച്ചയ്ക്ക് 12:00 (ഉച്ചഭക്ഷണം): ടോസ്റ്റഡ് ബ്രെഡ്, ചീസ് (ആവശ്യമെങ്കിൽ) പഴങ്ങൾ

    4:00 pm: ഫ്രൂട്ട് ജ്യൂസ്

    7 pm (അത്താഴം): ടോസ്റ്റഡ് ബ്രെഡ്, ചിക്കിയ മുട്ട, പഴങ്ങൾ

    കുട്ടികൾക്ക് പാൽ ആവശ്യമുള്ളവർക്ക് നൽകുമെന്നും അധികൃതർ പറയുന്നു.

    കളമശ്ശേരി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മെസ്സിൽ നിന്നാണ് ഭക്ഷണം ക്രമീകരിക്കുന്നത്. സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇത് ക്രമീകരിക്കുന്നത്. എറണാകുളത്ത് ആശുപത്രികളിൽ ആകെ 30 പേരെ ഐസൊലേഷനിൽ കിടത്തിയിട്ടുണ്ട്. 23 പേർ കളമശ്ശേരി മെഡിക്കൽ കോളജിലും ഏഴ് പേർ മൂവാറ്റുപുഴയിലെ ജനറൽ ആശുപത്രിയിലുമാണ്. താമസത്തിനും രോഗികളുടെ ഭക്ഷണത്തിനുമുള്ള ചെലവുകൾ കേരള ആരോഗ്യ വകുപ്പാണ് വഹിക്കുന്നത്.

    Post Bottom Ad