• Breaking News

    കൊറോണ: ഫോര്‍ട്ടുകൊച്ചിയിലെ ചരിത്രസ്മാരകങ്ങള്‍ താത്കാലികമായി അടച്ചു

    Corona: Temporary closure of Fort Monaco's historic monuments,www.thekeralatimes.com

    കൊറോണ പടരുന്ന സാഹചര്യത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ചരിത്രസ്മാരകങ്ങള്‍ താത്കാലികമായി അടച്ചു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം. വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളായ ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി ജൂതപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്.

    മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങള്‍ സഞ്ചരിക്കാനെത്തിയ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ നിരാശരായി മടങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങള്‍ പൂട്ടിയതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം പുരാവസ്?തു വകുപ്പിന്? കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

    Post Bottom Ad