• Breaking News

    കൊവിഡ്-19; ഇറാനില്‍ സ്ഥിതി ഗുരുതരം; മരണം 600 കടന്നു

    Kovid-19; The situation in Iran is serious; 600 deaths,www.thekeralatimes.com

    തെഹ്‌രാന്‍: കൊവിഡ്-19 മൂലം ഇറാനില്‍ മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. ഒറ്റ ദിവസത്തിനുള്ളില്‍ 97 മരണങ്ങളാണ് ഇറാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇറാനിലെ കൊവിഡ് ബാധിച്ചുള്ള മരണം 611 ആയി ഉയര്‍ന്നു. 12792 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ രാജ്യത്തെ ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

    പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചുള്ള മരം നടന്നത് ഇറാനിലാണ്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എഫിനോട് ഇറാന്‍ സഹായ ധനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

    കൊവിഡ് ബാധിത രാജ്യങ്ങള്‍ക്കായി ഐ.എം.എഫ് ധനസഹായം നല്‍കുമെന്ന് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജിവ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇറാനിയന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് ആവശ്യമുന്നയിച്ചത്.

    അടിയന്തര സഹായമായി 5 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് അബ്ദുല്‍നാസര്‍ ഹെമ്മതി ഐ.എം.എഫിന്റെ അടിയന്തര സഹായ വിഭാഗമായ ആര്‍.എഫ്.ഐ ക്ക് (റാപിഡ് ഫിനാന്‍സിംഗ് ഇന്‍സ്ട്രുമെന്റ്) കത്തയച്ചിട്ടുണ്ട്.

    Post Bottom Ad