• Breaking News

    മുംബൈയിലും ഡല്‍ഹിയിലും കടുത്ത നിയന്ത്രണങ്ങള്‍; ഓഫീസുകളും മാളുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം

    Strict regulations in Mumbai and Delhi; The decision is to close the offices and malls until March 31,www.thekeralatimes.com

    രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുംബൈ, നഗരങ്ങള്‍ ഭാഗികമായി അടച്ചിടും. മുംബൈയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കൂടാതെ അവശ്യ വസ്തുക്കള്‍ വില്‍പന നടത്തുന്നത് ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും.

    മുംബൈയെ കൂടാതെ പുണെ, പിംപരി ചിഞ്ച്‌വഡ, നാഗ്പുര്‍ എന്നീ നഗരങ്ങളിലും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ആളുകള്‍ മാത്രമേ ഹാജരാകേണ്ടതുള്ളൂവെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. നടപടിക്രമങ്ങള്‍ അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിക്കും.

    ഡല്‍ഹിയില്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു. പലചരക്ക്, ഫാര്‍മസി ഷോപ്പുകള്‍ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Post Bottom Ad