• Breaking News

    ഡല്‍ഹി കലാപം: രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും

    The Delhi riots The debate will be held in the Rajya Sabha today,www.thekeralatimes.com

    ഡല്‍ഹി കലാപത്തില്‍ രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ ഡല്‍ഹിയിലെ പരിപാടികള്‍ ഒഴിവാക്കി താന്‍ കലാപം നിയന്ത്രിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു എന്നും അമിത് ഷാ വിശദീകരിച്ചു.

    അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്നലെ ഇറങ്ങിപോയിരുന്നു. എഷ്യാനെറ്റ് ന്യൂസിനെയും മീഡിയവണ്ണിനെയും വിലക്കിയ വിഷയം ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല. ഇന്നും ഇക്കാര്യത്തില്‍ നോട്ടീസ് നല്കുമെന്ന് എംപിമാര്‍ അറിയിച്ചു.

    Post Bottom Ad