• Breaking News

    ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം; കുത്തേറ്റത് 12 തവണ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

    Murder of IB officer; Stabbed 12 times, autopsy report,www.thekeralatimes.com

    ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയ്ക്ക് 12 തവണ കുത്തേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവാണ് മരണകാരണം. നട്ടെല്ലിനും കുത്തേറ്റിരുന്നു. പുറകുവശത്താണ് കുടതല്‍ കുത്തേറ്റത്. നെഞ്ചിനോട് ചേര്‍ന്നുണ്ടായ രണ്ട് കുത്താണ് മരണത്തിലേക്കെത്തിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

    ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം ചന്ദ് ബാഗിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയത്.

    ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ അങ്കിത് ശര്‍മ്മയെ കാണാതാവുകയായിരുന്നു. ദില്ലി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായ അച്ചന്‍ ദേവേന്ദര്‍ ശര്‍മ്മയും കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രദേശത്തെ അഴുക്കു ചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു.

    Post Bottom Ad