• Breaking News

    വിമത എം.എല്‍.എമാരെ സന്ദര്‍ശിക്കാൻ ദിഗ്‌വിജയ് സിങ്ങ്; കസ്റ്റഡിയില്‍ എടുത്ത് കര്‍ണാടക പൊലീസ്

    Digvijay Singh to visit rebel MLAs Karnataka police taken into custody,www.thekeralatimes.com

    കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരുവില്‍ മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. എം.എല്‍.എ മാരെ ബി.ജെ.പി തടവില്‍ വച്ചിരിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ്ങ് ആരോപിച്ചു.
    അതേസമയം മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍ കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് ഇന്നലെ കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിമത എംഎല്‍എമാരും, 16 എംഎല്‍എമാരെ പിടികൂടിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

    Post Bottom Ad