• Breaking News

    കോവിഡ്​19: ചികിത്സയിലായിരുന്ന രോഗി മരിച്ചു

    Covid 19: The patient died while undergoing treatment,www.thekeralatimes.com

    ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ്​19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആൾ മരിച്ചു. ഇയാൾ ഐസൊലേഷനിൽ കഴിയുകയായിരുന്നു. കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ്​ ഹുസൈന്‍ സിദ്ദിഖി എന്ന 76കാരനാണ്​​ മരിച്ചത്​. അതേസമയം, ചികിത്സയിലുള്ള മറ്റൊരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയു​െട പരിശോധഫലങ്ങള്‍ വന്നതിനു ശേഷമേ കോവിഡ്​ ബാധ മൂലമുള്ള മരണമാണോയെന്ന്​ സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ്​ അധികൃതര്‍ അറിയിച്ചു.

    കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങള്‍ ബംഗളൂരുവിലെ ലാബില്‍ പരിശോധനക്കായി അയച്ചിരുന്നു. ഇയാള്‍ അടുത്തിടെ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക്​ യാത്ര ചെയ്​തിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

    കല്‍ബുര്‍ഗിയില്‍ ഐസൊലേഷനിലുള്ള രണ്ട്​ പേരില്‍ ഒരാളായിരുന്നു​ മുഹമ്മദ്​ ഹുസൈന്‍ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട്​ ബന്ധംപുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്​. ഇന്ത്യയില്‍ 55ലധികം പേര്‍ക്ക്​ കോവിഡ്​19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

    Post Bottom Ad