• Breaking News

    ദുബായ്, ഷാർജ സർവീസുകൾ താത്കാലികമായി നിർത്തിയെന്ന വാർത്ത : സത്യാവസ്ഥയുമായി എയർ ഇന്ത്യാ എക്സ്പ്രസ്

    Air India Express suspends Dubai and Sharjah flights,www.thekeralatimes.com

    ദുബായ്: കോവിഡ് 19 ബാധയെ തുടർന്ന് ദുബായ്, ഷാർജ സർവീസുകൾ താത്കാലികമായി നിർത്തിയെന്ന വാർത്ത തള്ളി എയർ ഇന്ത്യാ എക്സ്പ്രസ്. വാർത്ത തെറ്റാണ്, ഇൗ മാസം 17ന് അർധരാത്രി 12.05ന് ദുബായിൽ നിന്നു മംഗ്ലുരുവിലേയ്ക്കുള്ള വിമാനവും 18ന് ദുബായിൽ നിന്ന് പൂനയിലേക്കുള്ള എയർ ഇന്ത്യാ വിമാനവും മാത്രമാണ് റദ്ദാക്കിയത്. മറ്റു ദിവസങ്ങളില്‍ സർവീസുകൾ കുറയ്ക്കുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

    മംഗ്ലുരുവിലേയ്ക്ക് ചില ദിവസങ്ങളിൽ രണ്ട് സർവീസുകളുണ്ടാകാറുണ്ട്. ഇത് ഒന്നാക്കി മാറ്റി. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് പല സർവീസുകളും കുറയ്‌ക്കേണ്ടി വന്നത്. എന്നാൽ, 17,18.ഉം ഒഴികെ റ്റൊരു ദിവസവും സർവീസുകൾ പൂർണമായും നിർത്തുന്നില്ല. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സമയത്തെ സർവീസിലേയ്ക്ക് കുറവുള്ള വിമാനങ്ങളിലെ യാത്രക്കാരെ മാറ്റുകയാണ് ചെയ്യുന്നതെന്നും ഇത് യാത്രക്കാരെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും കോഴിക്കോട്, കൊച്ചി സർവീസുകൾ ഏതാണ്ട് 75% യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.

    Post Bottom Ad