• Breaking News

    കൂട്ടമായി മദ്യം വാങ്ങാനെത്തുന്നത് നിയന്ത്രിക്കും ; ഇപി ജയരാജന്‍

    Restrict the consumption of alcohol in bulk; EP Jayarajan,www.thekeralatimes.com

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നും ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും വ്യവസായമന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

    മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ മദ്യവില്‍പനശാലകള്‍ അടക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അതേസമയം മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവിലില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞിരുന്നു.

    Post Bottom Ad