• Breaking News

    കശ്മീര്‍: ഏഴ് മാസത്തിന് ശേഷം ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം, ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും തടങ്കലില്‍ തന്നെ

    Kashmir: Farooq Abdullah is released after seven months, Omar Abdullah and Mehbooba Mufti in detention,www.thekeralatimes.com

    ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

    മുന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം.

    വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു. വീട്ടുതടങ്കലില്‍ കഴിയവെ തന്നെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു.

    അതേ സമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.

    Post Bottom Ad