• Breaking News

    ഫ്‌ളിപ്കാര്‍ട്ട്, ഇന്ത്യയിലെ സേവനങ്ങള്‍ക്ക് താത്കാലികമായി പൂട്ടിട്ടു

    Flipkart temporarily locked services in India,www.thekeralatimes.com

    ഇന്ത്യയിലെ സേവനങ്ങള്‍ക്ക് താത്കാലികമായി പൂട്ടിട്ട് പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട്. കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സേവനം നിര്‍ത്താനുള്ള തീരുമാനത്തിനു കാരണം.

    ജീവനക്കാര്‍ ജോലിക്കെത്തുന്നത് കുറഞ്ഞതും കൊറിയര്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതും ഓണ്‍ലൈന്‍ വ്യാപാര മേഖലയെ ബാധിച്ചതും നടപടിക്ക് കാരണമായി. ഏറ്റവും വേഗത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കായി വീണ്ടും സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ഫ്ലിപ്കാർട്ട് സേവനങ്ങൾക്ക് താത്കാലിക ഷട്ടറിട്ടത്.

    Post Bottom Ad