• Breaking News

    കൊവിഡ് 19; ചാടിപ്പോയ പൊലീസുകാരനെ തിരിച്ചെത്തിച്ചു

    Covid 19; The policeman who escaped was returned,www.thekeralatimes.com

    തിരുവനന്തപുരം: കൊവിഡ് 19 ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ നിരീക്ഷത്തിലായിരിക്കെ ചാടിപ്പോയ മുന്‍ പൊലീസുകാരനെ തിരിച്ചെത്തിച്ചു. അമ്പൂരി സ്വദേശിയെയാണ് ബുധനാഴ്ച രാവിലെ 11 മുതല്‍ കാണാതായത്.

    ആശുപത്രിയില്‍ വിവരം അറിയിക്കാതെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പൊലീസ് പിടികൂടി ആശുപത്രിയില്‍ തിരികെയെത്തിച്ചത്.

    നന്ദാവനം പൊലീസ് സൊസൈറ്റിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഏ.ആര്‍ ക്യാമ്പിലും ഇയാള്‍ എത്തിയതായാണ് വിവരം. നേരത്തെ, സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും ഇയാളെ പിരിച്ചു വിടുകയായിരുന്നു.

    Post Bottom Ad