• Breaking News

    മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ് 19

    Covid 19 confirmed to four in Mumbai slums. Sixty-five-year-old Parel and 37-year-olds from Kaleni have been confirmed positive by Corona.,www.thekeralatimes.com

    മുംബൈ: മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പരേലിലെ അറുപത്തിയഞ്ചുകാരിക്കും കലേനിയിലെ 37 കാരിക്കുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവർ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ യുവതിയാണ്. ഘട്ട്‌കോപാർ ചേരിയിലെ 68കാരിക്കും 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

    ഇന്ത്യയിൽ ഇതുവരെ 14 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ശ്രീനഗറിൽ 65 കാരനാണ് മരിച്ചത്. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയർന്നു. ഗോവയിൽ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതുവരെ 657 പേരാണ വൈറസ് ബാധിതരായി രാജ്യത്തുള്ളത്.

    അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉത്തരവിട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയാറായതായി ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ അറിയിച്ചു. നാഗ്പൂരിൽ ഡോർ ടു ഡോർ കൊറോണ സർവേ നടത്തും. ശ്രീനഗറിൽ വിദേശത്ത് നിന്നെത്തിയ 152 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടമുണ്ടാക്കി പച്ചക്കറി വിതരണം നടത്തിയെന്ന് ആരോപിച്ച് പുതുച്ചേരി എംഎൽഎ ജോൺകുമാറിനെതിരെ പൊലീസ് കേസെടുത്തു.

    Post Bottom Ad