• Breaking News

    ബീവറേജിൽ വരികൂടുന്നു; ബാർ കൗണ്ടറിലൂടെ മദ്യ വിൽപന സാധ്യത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി

    Comes in Beverage; The Minister of Excise said he would look into the possibility of selling liquor through the bar counter,www.thekeralatimes.com

    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ബെവ്കോ കൺസ്യൂമർഫെഡ് മദ്യ വിൽപനശാലയിൽ തിരക്കു കൂടുന്ന സാഹചര്യത്തിൽ സ്വാര്യ ബാർ കൗണ്ടറിലൂടെ മദ്യം പാഴ്സൽ നൽക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ.

    വൈറസ് വ്യാപന ഘട്ടത്തിലും ബീവറേജുകളിൽ തിരക്ക് കൂടുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ വഴികൾ തേടുന്നത്.

    പുതിയ തീരുമാനത്തിലൂടെ തൊഴിൽ നഷ്ടമായി വരുമാനം മുട്ടിയ ബാർ ജീവനക്കാരെ സഹായിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ അടുത്ത രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞു.

    ബെവ്കോ മദ്യവിൽപനശാലകൾ അടയ്ക്കണമെന്ന ഐഎംഎ ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. അതേസമയം മദ്യവിൽപനശാലകളുടെ പ്രവർത്തനസമയം 10-5 ആക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    Post Bottom Ad