• Breaking News

    ഇനിയുള്ള ദിവസങ്ങൾ നിർണായകം; മദ്യശാലകൾ അടയ്ക്കാൻ വൈകരുതെന്ന് രമേശ് ചെന്നിത്തല

    The days are critical; Ramesh Chennithala says liquor stores should not be delayed,www.thekeralatimes.com

    സംസ്ഥാനത്തെ മദ്യശാലകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം പടരുന്നത് തടയാൻ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കുന്നത് എന്ന വാർത്തകൾ പുറത്ത് വന്നു കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ച് ചുരിങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വി എം സുധീരൻ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം മുന്നോട്ടുവച്ചു. എന്നാൽ മദ്യശാലകൾ പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടെ വ്യക്തമാക്കിയത്.

    വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകള്‍ പൂട്ടേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനവും. ബാറുകളില്‍ ടേബിളുകള്‍ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയില്‍ കൗണ്ടറുകള്‍ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

    കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ആരും തന്നെ ബാറുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ  തീരുമാനം.

    Post Bottom Ad