• Breaking News

    കൊറോണ; ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വായിക്കാന്‍ മോദിയുടെ പ്രസംഗങ്ങളും

    Corona; Modi's speeches to be read to those in Quarantine,www.thekeralatimes.com

    കൊറോണ വൈറസ് രാജ്യത്ത് പടരുമ്പോള്‍ പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റിനില്‍ കഴിയുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ നല്‍ക്കാന്‍ തീരുമാനം. ക്വാറന്റീന്‍ ചെയ്യുന്നവര്‍ക്ക് മറ്റു സംവിധാനങ്ങള്‍ ഒരുക്കുന്നതിന് പുറമെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം നല്‍ക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമൊക്കെ സാധാരണയായി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകര്‍പ്പ് നല്‍ക്കാറുണ്ട്. ഇത്തരം പുസ്തകങ്ങളാണ് കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റീന്‍ ചെയ്യുന്നവര്‍ക്ക് നല്‍ക്കുന്നത്.

    മാസാമാസം ഉള്ള റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാതിന്റെ’ റെക്കോര്‍ഡിങ്ങുകള്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14 ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനായുള്ള കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

    നേരത്തെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒറ്റപ്പെട്ട (ഐസൊലേഷന്‍) വാര്‍ഡുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷണ ട്രേകള്‍ മാതൃകയായിരുന്നു.

    ചൊവ്വാഴ്ച, ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന സ്വദേശികളായ രോഗികള്‍ക്ക് ദോശ, വേവിച്ച മുട്ട, ചായ, ഓറഞ്ച് എന്നിവ നല്‍കി. വിദേശികള്‍ക്ക് ടോസ്റ്റഡ് ബ്രെഡ്, സവാളയില്ലാത്ത ഓംലെറ്റ്, സൂപ്പ്, ഫ്രൂട്ട് ജ്യൂസ് എന്നിവ നല്‍കി. പ്രഭാത ഭക്ഷണത്തോടൊപ്പം രോഗികള്‍ക്ക് ഒരു പത്രവും നല്‍കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

    Post Bottom Ad