• Breaking News

    രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 83 ആയി; അതീവ ജാഗ്രതാ നിര്‍ദ്ദേശം;18 അന്താരാഷ്ട്ര ചെക്ക്‌പോസ്റ്റുകള്‍ അടച്ചു

    83 coronal deaths in the country; Extreme caution: 18 international checkposts closed,www.thekeralatimes.com

    ഇന്ത്യയില്‍ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. അതീവ ജാഗ്രത നിര്‍ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ 18 അന്താരാഷ്ട്ര ചെക്ക്‌പോസ്റ്റുകള്‍ അടച്ചു.

    ഡല്‍ഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കോവിഡ് 19 രോഗം ബാധിച്ച് ഇന്നലെ മരിച്ചതോടെ കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പേര്‍ ഓടിപ്പോയി. ഇതില്‍ ഒരാളുടെ ഫലം നെഗറ്റീവാണ് നാല് പേരുടെ ഫലം വരാനുണ്ട്.

    ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയുംഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ബംഗളൂരുവിലെ എല്ലാ മാളുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാര്‍ക്ക് രാജ്യങ്ങളുമായി ഒന്നിച്ചുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ആഹ്വാനത്തിന് പാകിസ്താന്‍ താല്‍പര്യം അറിയിച്ചു. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി തീഹാര്‍ ജയിലില്‍ ഐസോലേഷന്‍ വാര്‍ഡ് ആരംഭിച്ചു. ഇതു വരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

    Post Bottom Ad