• Breaking News

    ഇത് രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതി; ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ

    This is the justice that all women in the country deserve; Nirbhaya's mother is grateful to the judiciary,www.thekeralatimes.com

    നിര്‍ഭയ കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയത് മകള്‍ക്ക് വേണ്ടി മാത്രമുള്ള നീതിയല്ലെന്നും രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി. ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു.

    ഇന്ന് രാവിലെ 5.30ന് തിഹാര്‍ ജയിലിലാണ് നാല് പ്രതികളെയും തൂക്കിലേറ്റിയത്. ഏഴ് വര്‍ഷവും മൂന്ന് മാസവും അച്ഛനും അമ്മയും നടത്തിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടതിന്റെ ആശ്വസമെല്ലാം പ്രകടിപ്പിച്ചാണ് നിര്‍ഭയയുടെ അച്ഛനും അമ്മയും അഭിഭാഷകക്ക് ഒപ്പം മാധ്യമങ്ങളെ കണ്ടത്.

    മകള്‍ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവള്‍ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നെന്ന് അവര്‍ പ്രതികരിച്ചു.

    Post Bottom Ad