• Breaking News

    'ഇവിടെ ഞാനുണ്ട്, എനിക്കറിയാം എന്ത് ചെയ്യണമെന്ന്'; ഡി.കെ ശിവകുമാര്‍, പൊലീസ് നടപടിയില്‍ പ്രതികരണം

    'Here I am, I know what to do'; DK Sivakumar responds to police action,www.thekeralatimes.com

    ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. വിമത എം.എല്‍എമാരെ കാണാന്‍ ബെംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് ഡി.കെയുടെ പ്രതികരണം.

    ‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. ഈ അവസ്ഥയെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ഇവിടെ ക്രമസമാധാനം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’, ശിവകുമാര്‍ പറഞ്ഞു.

    ഇന്ന് രാവിലെയാണ് എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് വിലക്കിയത്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    ‘ബെംഗളൂരുവില്‍ എം.എല്‍.എമാരെ കാണാനെത്തിയതാണ് ഞാന്‍, എന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ല. ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല. അവരെ പരസ്യമായി കാണാനാണ് ശ്രമിച്ചത്, അല്ലാതെ രഹസ്യമായല്ല. പക്ഷേ, അവരെ ബന്ദിയാക്കുകയാണ് ബി.ജെ.പിക്ക് വേണ്ടത്. അവര്‍ ജനാധിപത്യത്തെ ചതിച്ചുകൊണ്ടിരിക്കുകയാണ്’, സിങ് ട്വീറ്റ് ചെയ്തു.

    Post Bottom Ad