• Breaking News

    നോട്ടുനിരോധനസമയത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

    Rs 10 Crore Money Laundered Enforcement case against Ibrahim Kunju,www.thekeralatimes.com

    തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കേസെടുത്തു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്.

    പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

    പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഈ കേസില്‍ മുന്‍മന്ത്രി വിജിലന്‍സിന്റെ അറസ്റ്റ് സാധ്യത നേരിട്ടുകൊണ്ടിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസും.

    പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ നോട്ടുനിരോധനകാലമായിരുന്നു. അന്ന് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളുടെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചു എന്നാണ് പ്രധാനപരാതി.

    ഇതില്‍ പ്രാഥമികാന്വേഷണം നടത്താനും പരിശോധിക്കാനും എന്‍ഫോഴ്‌സ്‌മെന്റിനോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്ത് കോടി വെളുപ്പിച്ചെന്ന പരാതി പ്രാഥമികമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

    ഇതിന്റെ പശ്ചാത്തലത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

    Post Bottom Ad