• Breaking News

    തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കും; കൊവിഡ് 19 സ്ഥിരീകരിച്ച രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ലെന്നും കളക്ടര്‍

    Control in Thiruvananthapuram to be tightened; The collector also said that Kovid 19 confirmed the patient did not observe the home,www.thekeralatimes.com

    മൂന്നുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ലെന്നും കളക്ടര്‍ അറിയിച്ചു. ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

    ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവു എന്ന് മുന്നറിയിപ്പ് നല്‍കിയതായി കളക്ടര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. വര്‍ക്കലയില്‍ ജാഗ്രത കൂട്ടും. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാൻ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.

    Post Bottom Ad