• Breaking News

    കോവിഡ് 19 ജാഗ്രതയില്‍ രാജ്യം; പാകിസ്ഥാൻ അടക്കം അഞ്ച് അന്താരാഷ്ട്ര അതിർത്തികൾ അടച്ച് ഇന്ത്യ

    Covid 19 Country in vigil; India closes five international borders, including Pakistan,www.thekeralatimes.com

    കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം.  അഞ്ച് അന്താരാഷ്ട്ര അതിർത്തികള്‍ കൂടി ഇന്ത്യഅടച്ചു. ബംഗ്ലാദേശ്, നേപ്പാള്‍,ഭൂട്ടാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളാണ് ഇന്ത്യ അടച്ചത്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നാളെ അര്‍ധരാത്രി അടക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് അതിര്‍ത്തികള്‍ അടച്ചിടുന്നത്.

    അയല്‍ രാജ്യങ്ങളുമായുള്ള 22 അതിര്‍ത്തികളാണ് ഇന്ത്യ ഇതുവരെ അടച്ചത്. ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ, ബസ്, സർവീസുകളെല്ലാം ഇന്ത്യ നിർത്തലാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാർക്ക് രാജ്യ തലവന്മാരുടെ വീഡിയോ കോൺഫറൻസ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമാണ് സാർക്ക് രാജ്യങ്ങളുടെ തലവൻമാർ ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ പദ്ധതി തയ്യാറാക്കുക എന്നതാണ് യോഗത്തിൻ്റെ ലക്ഷ്യം.

    കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് പിന്നാലെ ഇന്ത്യ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 ബാധിച്ച് മരിച്ചവർക്ക് 4 ലക്ഷം രൂപ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. ധന സഹായം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കി.

    Post Bottom Ad