• Breaking News

    ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

    The central government has banned all visas up to April 15,www.thekeralatimes.com

    കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാരും. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. എന്നാലിത് പുതിയ സാഹചര്യം മനസിലാക്കി നീട്ടുകയായിരുന്നു.

    വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും. നാളെ നടക്കാനിരുന്ന സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മിഷന്റെ യോഗം മാറ്റിവച്ചിട്ടുണ്ട്.

    കൊവിഡ് 19 ലോകാരോഗ്യ സംഘടനയാണ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് തീരുമാനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് ലോകത്തെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചൈനക്ക് പുറത്ത് രോഗവ്യാപനം അതിവേഗമെന്ന് ഇതില്‍ പറയുന്നു. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ 13 മടങ്ങ് വര്‍ധനവുണ്ടായെന്നാണ് വിലയിരുത്തല്‍.

    Post Bottom Ad