• Breaking News

    സൈനികന്‌ കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ത്യൻ സൈന്യത്തിലെ ആദ്യ കേസ്

    Soldier confirmed to Covid-19; The first case of the Indian Army,www.thekeralatimes.com

    ഇന്ത്യൻ സൈന്യത്തിലെ കൊറോണ വൈറസിന്റെ ആദ്യ കേസ് ലഡാക്കിലെ ലേയിൽ പോസ്റ്റ് ചെയ്തിട്ടുള്ള 34 കാരനായ സൈനികനിൽ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

    “സ്നോ വാരിയേഴ്സ്” എന്നറിയപ്പെടുന്ന സൈന്യത്തിന്റെ കാലാൾപ്പട റെജിമെന്റായ ലഡാക്ക് സ്‌കൗട്ടിൽ നിന്നുള്ളയാളാണ് സൈനികൻ.

    ഫെബ്രുവരി 27 നാണ് ഇദ്ദേഹത്തിന്റെ പിതാവ് ഇറാനിൽ നിന്ന് മടങ്ങിയത്. പിതാവ് വരുമ്പോൾ കാഷ്വൽ അവധിയിലും വീട്ടിലുമായിരുന്നു ഇയാൾ. മാർച്ച് രണ്ടിന് സൈനികൻ വീണ്ടും ഡ്യൂട്ടിയിൽ ചേർന്നു.

    ഫെബ്രുവരി 29 മുതൽ ലഡാക്ക് ഹാർട്ട് ഫൗണ്ടേഷനിൽ പിതാവിനെ ഐസൊലേറ്റ് ചെയ്തു. മാർച്ച് 6 ന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിന് ശേഷമാണ് സൈനികനെ ഐസൊലേറ്റ് ചെയ്തത് , തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു.

    സൈനികൻ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും, അദ്ദേഹം ജന്മനാട്ടിൽ താമസിക്കുകയും ഐസൊലേഷൻ കാലയളവിൽ കുടുംബത്തെ സഹായിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

    സൈനികന്റെ സഹോദരി, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരും ആശുപത്രിയിൽ ഐസൊലേഷനിലാണ്.

    മറ്റൊരു ഇന്ത്യൻ ആർമി ഓഫീസറെ വൈറസിന്റെ ലക്ഷണങ്ങളുമായി പൂനെയിലെ ഒരു സൈനിക സ്ഥാപനത്തിൽ ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല .

    ഇന്ത്യയിലുടനീളം 147 പേരിൽ കോവിഡ്-19 സ്ഥിരീകരിക്കുകയും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

    Post Bottom Ad