• Breaking News

    വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ: സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

    Coronation of 276 Indians Abroad: Report of Central Government,www.thekeralatimes.com

    ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെ വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധയെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 12 പേര്‍ക്ക് യുഎഇയിലും അഞ്ചു പേര്‍ക്ക് ഇറ്റലിയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരെ മടക്കികൊണ്ടുവരാന്‍ കേന്ദ്രത്തിന് ഡബ്യൂഎച്ച്ഓയുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

    ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിയൊരുനൂറോളം തീര്‍ഥാടകരും മുന്നൂറോളം വിദ്യാര്‍ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തീര്‍ഥാടകരില്‍ ഏറെയും.

    രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്സാല്‍മേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.

    അതേസമയം, ലക്‌നൗവില്‍ ഡോക്ടര്‍ക്ക് രോഗബാധ. കിങ്ങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ റസിഡന്റ് ഡോക്ടര്‍ക്കാണ് കോവിഡ്. ബെംഗളൂരുവില്‍ രണ്ടുപേര്‍ക്കും നോയിഡയില്‍ ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

    Post Bottom Ad