• Breaking News

    ജുഡീഷ്യറിയോടുള്ള പൊതുജന വിശ്വാസം തകര്‍ത്തു; ജസ്റ്റിസ് ഗൊഗോയിയുടെ രാജ്യസഭാ നാമനിര്‍ദേശത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

    Shattered public confidence in the judiciary; Justice Kurien Joseph on the nomination of Justice Gogoi for the Rajya Sabha,www.thekeralatimes.com

    സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ പൊതുജനത്തിന്റെ വിശ്വാസം തകര്‍ത്തു കളയുന്ന തീരുമാനം എന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇതിനെ വിശേഷിപ്പിച്ചത്.

    ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഞാന്‍ ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും ജസ്റ്റിസ് മദന്‍ ബി ലോകൂറിനുമൊപ്പം പത്രസമ്മേളനം നടത്തിയത്. ആ ഭീഷണി കുറേക്കൂടി ശക്തമാണ് ഇപ്പോഴെന്ന് ഞാന്‍ കരുതുന്നു. ഇതുകൊണ്ടാണ് വിരമിച്ച ശേഷം മറ്റൊരു സ്ഥാനവും ഞാന്‍ ഏറ്റെടുക്കാതിരുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    നേരത്തെ, ജസ്റ്റിസ് മദന്‍ ബി ലോകുറും മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുര്യന്‍ ജോസഫും വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അസാധാരണ പത്ര സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ മൂവരുമുണ്ടായിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഢാണ് മറ്റൊരാള്‍.

    Post Bottom Ad