• Breaking News

    അപൂര്‍വമായ വെള്ള ജിറാഫുകളെ വെടിവെച്ച് കൊന്നു; ഇനി ലോകത്ത് അവശേഷിക്കുന്നത് ഒരെണ്ണം മാത്രം

    Shooting rare white giraffes; There is only one left in the world,www.thekeralatimes.com

    ലോകത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമായിരുന്ന വെളള ജീറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ പ്രത്യേക സംരക്ഷണ മേഖലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളില്‍ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാര്‍ വെടിവെച്ചു കൊന്നത്.

    ലോകത്ത് മറ്റൊരിടത്തും കാണാത്ത ഈ അപൂര്‍വ മൃഗങ്ങളുടെ സംരക്ഷണത്തെ വളരെ പ്രധാനപ്പെട്ടതായാണ് കെനിയ കണ്ടിരുന്നത്. കിഴക്കന്‍ കെനിയയിലെ ഗാരിസയിലാണ് ഈ രണ്ട് ജിറാഫുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ഇഷഖ്ബിനി ഹിരോള കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.

    2017ല്‍ വെള്ള ജിറാഫുകളുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെയാണ് ലോക പ്രശസ്തമാകുന്നത്. 2016 ല്‍ താന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂസിയം എന്ന ശാരീരിക അവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തതാക്കുന്നത്.

    മാംസത്തിനും തൊലിക്കും വേണ്ടി ജിറാഫുകളെ കൊല്ലുന്നത് വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകത്തുതന്നെ ജിറാഫുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഫ്രിക്കന്‍ വൈല്‍ഡ് ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു.

    Post Bottom Ad