• Breaking News

    ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50 ആയി; മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി

    Coronavirus number in India reaches 50; The precautionary measures were tightened,www.thekeralatimes.com

    ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50 ആയി ഉയർന്നു. കേരളത്തിൽ 14 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലും റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുൾപ്പെടെ പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയും പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

    44 പോസിറ്റീവ് കേസുകളായിരുന്നു ഇന്നലെ വരെ രാജ്യത്ത് ഉണ്ടായിരുന്നത്. പിറകെ ബെംഗളുരുവിൽ മൂന്നും, പൂനെയിൽ രണ്ടും കേസുകൾ കൂടിയും റിപ്പോർട്ട് ചെയ്യുകയായിരുന്നു. ബെംഗളൂരുവിലെ മൂന്ന് കേസുകളും അമേരിക്കയിൽ നിന്നെത്തിയവരാണ്. ഇതിൽ ദുബയ് വഴി സഞ്ചരിച്ചരും ലണ്ടനിലെ ഹീത്രൂ വഴി ഇന്ത്യയിലെത്തിയവരും ഉൾപ്പെടുന്നു. പുനെയിൽ റിപ്പോർട്ട് ചെയ്ത കേസുകൾക്കും ദുബയ് ബന്ധമുണ്ട്.

    രാജ്യത്തെ 50 കേസുകളിൽ 34 എണ്ണം ഇന്ത്യൻ പൗരൻമാരും 16 പേൽ ഇറ്റിലിയിൽ നിന്നും എത്തിയവരുമാണ്. മുർഷിദാബാദിലും ലഡാക്കിലും പനി ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

    കർണാടകയിൽ ഇതുവരെ നാല് പേർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. 46 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ പരിശോധനാ ഫലം പോസിറ്റീവെന്ന് തിങ്കളാഴ്ചയാണ് തിരിച്ചറിഞ്ഞത്. യുഎസിൽ നിന്ന് ദുബായ് വഴി നാട്ടിലെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാൾക്ക് രോഗബാധ കണ്ടെത്തുന്നത്. ഇയാളുടെ ഭാര്യ, മകൾ എന്നിവർക്ക് പുറമെ യുഎസിൽ നിന്ന് ലണ്ടൻ വഴി മടങ്ങിയ 50 വയസ്സുകാരനുമാണ് സംസ്ഥാനത്ത് നിലവിൽ രോഗ ബാധ കണ്ടെത്തിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

    പുതിയ സാഹചര്യത്തിൽ ബെംഗളുരുവില്‍ അടക്കം മുന്‍കരുതല്‍ നടപടികള്‍കര്‍ശനമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ഏര്‍പ്പപെടുത്തുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

    Post Bottom Ad